Wednesday 5 August 2015

ഗണിത ക്ലബ്ബ്

നായ്ക്കയം ജി.ഡബ്ല്യു.എൽ .പി. സ്കൂളിലെ   ഗണിത ക്ലബ്ബി ൻറെ ഉദ്ഘാടനം 2015 ജൂലൈ 3   ന് വൈകുന്നേരം 3 മണിക്ക്   നടന്നു. ഉദ്ഘാടനത്തോടനുബന്ധിച്ചു  നടന്ന ഗണിത ക്വിസിൽ  ജോയൽ ജോർജ് (നാലാം തരം ) ഒന്നാം സ്ഥാനവും അഭിഷിത് കൃഷ്ണൻ (നാലാം തരം ) രണ്ടാം സ്ഥാനവും   ആദർശ്  മാനുവൽ(നാലാം തരം ) മൂന്നാം സ്ഥാനവും നേടി. എല്ലാ ഒന്നിടവിട്ട വെള്ളിയാഴ്ചകളിലും ഗണിത ക്വിസ് നടത്തും . 

വായനാവാരം

  നായ്ക്കയം ജി.ഡബ്ല്യു.എൽ .പി. സ്കൂളിൽ  വായനാവാരം   ഹെഡ്മാസ്റ്റർ കെ രാഘവൻ മാസ്റ്റർ 2015 ജൂണ്‍ 19   ന്  ഉദ്ഘാടനം ചെയ്തു.വായനാവാരത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ധ്യാപിക വത്സല ടീച്ചർ സംസാരിച്ചു. വായനാവാരത്തോടനുബന്ധിച്ച് ക്ലാസ് ലൈബ്രറികൾ സജീവമാക്കി. വായന മത്സരം , വായനക്കുറി പ്പ് രചന മത്സരം ,ക്വിസ് മത്സരം എന്നിവ നടത്തി . വിജയികൾക്ക് സമ്മാനങ്ങൾ  വിതരണം ചെയ്തു.

ബാലസഭ

നായ്ക്കയം ജി.ഡബ്ല്യു.എൽ .പി. സ്കൂളിലെ ബാലസഭ ഹെഡ്മാസ്റ്റർ കെ രാഘവൻ മാസ്റ്റർ 2015 ജൂണ്‍ 12  ന് വൈകുന്നേരം മൂന്ന് മണിക്ക്  ഉദ്ഘാടനം ചെയ്തു. അനഘ പ്രസാദ്‌  (നാലാം തരം )  കണ്‍വീനറും ജോയൽ  ജോർജ്ജു (മൂന്നാം തരം )   ജോയിന്റ് കണ്‍വീനറും ആയി തിരഞ്ഞെടുക്കപ്പെട്ടു.
കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

സ്പോട്സ് ക്ലബ്‌

 നായ്ക്കയം ജി.ഡബ്ല്യു.എൽ .പി. സ്കൂളിലെ സ്പോട്സ് ക്ലബ്‌ ഉദ്ഘാടനം 2015 ജൂണ്‍ 10  ന് ഉച്ചയ്ക്ക് 1.30 ന് നടന്നു. അനഘ പ്രസാദ്‌  (നാലാം തരം )  കണ്‍വീനറും അഞ്ജലി (മൂന്നാം തരം )   ജോയിന്റ് കണ്‍വീനറും ആയി തിരഞ്ഞെടുക്കപ്പെട്ടു.

Tuesday 4 August 2015

ഇംഗ്ലീഷ് ക്ലബ്‌ ഉദ്ഘാടനം

നായ്ക്കയം ജി.ഡബ്ല്യു.എൽ .പി. സ്കൂളിലെ ഇംഗ്ലീഷ്  ക്ലബ്ബി ൻറെ ഉദ്ഘാടനം 2015 ജൂണ്‍ 8  ന് ഉച്ചയ്ക്ക് 1.30 ന്  നടന്നു. ആദർശ്  മാനുവൽ (നാലാം തരം )  കണ്‍വീനറും  വീണ രാമകൃഷ്ണൻ (നാലാം തരം )  ജോയിന്റ് കണ്‍വീനറും ആയി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ കുറി ച്ച്  തീരുമാനങ്ങൾ എടുത്തു. സ്കൂളിൽ  സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സിനു പ്രിയ ടീച്ചർ നേതൃത്വം കൊടുക്കും. വ്യാഴാഴ്ചകളിൽ  ഇംഗ്ലീഷ് അസംബ്ലി ആയിരിക്കും .

പരിസ്ഥിതി ദിനാചരണം


നായ്ക്കയം സ്കൂളിൽ പരിസ്ഥിതി  ദിനാചരണം പി.ടി.എ. പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. വൃക്ഷത്തൈ  നട്ടു പിടിപ്പിച്ചു  .കുട്ടികൾ പൂച്ചെടികളും നട്ടു. പര പ്പ ബ്ലോക്ക്‌ പഞ്ചായത്തിൽ  നിന്നും വന്ന്   പരിസ്ഥിതി  ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച്  സംസാരിച്ചു. കുട്ടികൾക്ക് ടൈംടേബിൾ  കാർഡു നൽകി . 'വനവല്ക്കരണം ' പരിപാടി നടന്നു.തൊഴിലുറപ്പ് പ്രവർത്തകരും പ്രവർത്തനങ്ങളിൽ പങ്കാളികളായി.
world environment day